മാധ്യമ മ്യൂസിയം: പ്രോജക്ട് റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു

തിരുവനന്തപുരം: കേരള പ്രസ് അക്കാദമി കൊച്ചി കാക്കനാട്ടെ കാമ്പസില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മാധ്യമ മ്യൂസിയത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് അക്കാദമിയുടെ പ്രതിനിധിസംഘം മന്ത്രി കെ.സി. ജോസഫിന് സമര്‍പ്പിച്ചു. അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍, വൈസ്‌ചെയര്‍മാന്‍ കെ.സി. രാജഗോപാല്‍, എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം എന്‍. രാജേഷ്, അഡീഷണല്‍ സെക്രട്ടറി എന്‍.പി. സന്തോഷ് എന്നിവരടങ്ങിയ സംഘം മന്ത്രിയുമായി മ്യൂസിയം സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടത്തി. മ്യൂസിയോളജിസ്റ്റ് കണ്‍സള്‍ട്ടന്റ് ആര്‍. ചന്ദ്രന്‍പിള്ളയാണ് മ്യൂസിയത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രോജക്ടിന് പ്രാഥമിക അംഗീകാരം ലഭിച്ചശേഷം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായം തേടാനാവുമെന്ന്.....

കേരള പ്രസ് അക്കാദമി - കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ്, ടി.വി.ജേര്‍ണലിസം  പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഈ ഫുള്‍ടൈം കോഴ്‌സുകളുടെ ദൈര്‍്ഘ്യം ഒരു വര്‍ഷമാണ്.

കേരള പ്രസ് അക്കാദമി ഹരിത കാമ്പസാകുന്നു.

കാക്കനാട് പ്രസ് അക്കാദമി കാമ്പസ് ഇക്കോ ഫ്രണ്ട്‌ലി കാമ്പസ് ആക്കുന്നതിന്റെ ഭാഗമായി, കാമ്പസില്‍ നൂറിലേറെ തേക്കിന്‍ തൈകള്‍ നട്ടു. അക്കാദമി ചെയര്‍മാന്‍ എന്‍. പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനം വകുപ്പാണ് തൈകള്‍ നല്കിയത്. കാമ്പസില്‍ ഒന്നരലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാവുന്ന മഴവെള്ള സംഭരണിയും ബയോഗ്യാസ് പ്ലാന്റും നേരത്തേ സ്ഥാപിച്ചിരുന്നു. പുല്‍തകിടുകളും ഔഷധ ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. വി. എഫ്. പി. സി. കെ യുമായി ചേര്‍ന്ന് പച്ചക്കറി കൃഷിയും തുടങ്ങാന്‍ അക്കാദമി ലക്ഷ്യമിടുന്നു.

 

 

പൊതുഗദ്യഭാഷ രൂപപ്പെടുത്തിയത് മാധ്യമപ്രവര്‍ത്തകര്‍-സി.രാധാകൃഷ്ണന്‍

കോഴിക്കോട്:കേരളത്തില്‍ ഒരേ രീതിയിലുള്ള ഗദ്യഭാഷയുണ്ടാക്കിയത് മാധ്യമപ്രവര്‍ത്തകരാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള പ്രസ് അക്കാദമി പ്രസിദ്ധപ്പെടുത്തിയ, വി.പി.സുബൈറിന്റെ 'മലയാളപത്രഭാഷ വികാസപരിണാമങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ പത്രത്തില്‍ ചീഫ് സബ് എഡിറ്ററാണ് സുബൈര്‍.  സാങ്കേതികതയ്ക്ക് കൂടി യോജിച്ച രീതിയില്‍  മലയാളഭാഷയെ മാറ്റിയെടുക്കേണ്ടതുണ്ട്. അച്ചടിക്ക് യോജിച്ച രീതിയിലാണ് ഇപ്പോള്‍. ഓരോ പത്രമാധ്യമത്തിനും ഭാഷായുപയോഗം അവരുടേതായ രീതികളിലാണ്........

പ്രസ് അക്കാദമി മാധ്യമ പഠന ക്യാമ്പ് കോട്ടയത്ത്‌

കേരള പ്രസ് അക്കാദമി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി ജൂണ്‍ 27, 28 തീയതികളില്‍ കോട്ടയത്ത് മാധ്യമ പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള പ്രാദേശിക ലേഖകര്‍, പേര്, ബയോഡാറ്റ, മാധ്യമ സ്ഥാപനം, പ്രവര്‍ത്തന പരിചയം എന്നിവ ഉള്‍ക്കൊള്ളിച്ച അപേക്ഷ സെക്രട്ടറി, കേരള പ്രസ് അക്കാദമി, കൊച്ചി-682 030 എന്ന വിലാസത്തില്‍ ജൂണ്‍ 15നകം അറിയിക്കണം.  താമസസൗകര്യം വേണ്ടവര്‍ അക്കാര്യം അപേക്ഷയില്‍ സൂചിപ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ 0484 2422275 എന്ന നമ്പറില്‍ ലഭിക്കും.

Pages

Subscribe to Kerala Press Academy RSS